സ്വാശ്രയ കേസ്: മൂന്ന് സംഘടനകള്‍ക്ക് കക്ഷിചേരാന്‍ അനുമതി
കൊച്ചി: ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സ്വാശ്രയ കേസില്‍ കക്ഷി ചേരാന്‍ മൂന്ന് സംഘടനകളെയും ഒരുവിദ്യാര്‍ത്ഥിയെയും അനുവദിച്ചു.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ബി.വി.പി സംഘടനകളെയും പൊതുപ്രവേശനപരീക്ഷയെഴുതി പ്രവേശനം കാത്തിരിക്കുന്ന മാലിനിയെന്ന വിദ്യാര്‍ത്ഥി നിയെയുമാണ് കക്ഷി ചേരാന്‍ അനുവദിച്ചത്.
കെ.എസ്.ടി.എ, എ.കെ.സി.സി.ടി.എ,ഹിന്ദു ഐക്യവേദി, വിദ്യാര്‍ത്ഥി സംരക്ഷണ സമിതി തുടങ്ങി കക്ഷിചേരാനായി ഹര്‍ജി നല്‍കിയ 12 പേരെ ഹൈക്കോടതി ഒഴിവാക്കി.
സ്വാശ്രയ നിയമവും പ്രഫഷണല്‍ കോളജ് പ്രവേശനവുമായി യാതൊരു ബന്ധവുമില്ലാതെയാണ് കക്ഷി ചേരാന്‍ ഉദ്ദേശിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവുടെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയത്.
ഇവര്‍ക്ക് വേണമെങ്കില്‍ റിട്ട് ഹര്‍ജികള്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍ പാസാക്കിയ സ്വാശ്രയ നിയമത്തെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കക്ഷി ചേരാന്‍ അനുമതി കിട്ടിയവരുടെ വാദം പിന്നീട് കേള്‍ക്കും.
മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജികളിന്മേല്‍ വ്യാഴാഴ്ച വാദം പൂര്‍ത്തിയാക്കിയ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റി വച്ചിരിക്കുകയാണ്.












Click it and Unblock the Notifications