സ്വാശ്രയ നിയമം: ബോധവത്കരണം നടത്തും
തിരുവനന്തപുരം: ഇടതുമുന്നണി യോഗം തിരുവനന്തപുരത്ത് തുടങ്ങി.
കോര്‍പ്പറേഷന്‍, ബോര്‍ഡ് വിഭജനകാര്യത്തെക്കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ സ്വാശ്രയ നിയമത്തെക്കുറിച്ചുമാണ് വെള്ളിയാഴ്ച പ്രധാനമായും ചര്‍ച്ചനടത്തുന്നത്.
ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയ നിയമത്തെ പരാജയപ്പെടുത്തുന്നതിന് വേണ്ടി നിരവധി ക്രൈസ്തവ സമൂഹങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ നിയമത്തെപ്പറ്റി വളരെ ശക്തമായ പ്രചരണം നടത്തിക്കൊണ്ട് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് യോഗം തീരുമാനിച്ചിട്ടുണ്ട്.
ജനങ്ങള്‍ക്ക് നിയമത്തെക്കുറിച്ചുള്ള ആശങ്ക മാറ്റുന്നതിനായി ബോധവത്കരണ പരിപാടികള്‍ നടത്തും. ഇതിനായി ലഘുലേഖകള്‍ വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു.
ഇടതുമുന്നണിയുടെ ഉപസമിതി നിരവധി തവണ യോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാത്ത ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജനക്കാര്യം വെളളിയാഴ്ച ഇടതുമുന്നണി യോഗം വിശദമായി ചര്‍ച്ച ചെയ്യും.
വിഭജന കാര്യത്തില്‍ ഇനിയും തീരുമാനമുണ്ടായില്ലെങ്കില്‍ ഇടതുമുന്നണിക്ക് അത് ദോഷം ചെയ്യുമെന്നാണ് ചില നേതാക്കളുടെ വിലയിരുത്തല്‍.
ഈ മാസം 25ന് ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അധികാരത്തിലേറുന്ന തരത്തിലുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട് പോകണമെന്നാണ് ഇപ്പോഴത്തെ തീരുമാനം.
മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും എല്ലാ ഘടകകക്ഷി നേതാകളും യോഗത്തിനെത്തിയിട്ടുണ്ട്.












Click it and Unblock the Notifications