Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റിനായി സമഗ്രവികസന പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിക്കറ്റ് രംഗത്തിന്റെ വികസനത്തിനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സമഗ്ര പദ്ദതി തയ്യാറാക്കിയതായി അസോസിയേഷന്‍ പ്രസിഡന്റ് എസ്. കെ നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വിഷന്‍ 2010 പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തുടനീളം 46 ക്രിക്കറ്റ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും. ക്രിക്കറ്റിന്റെ പുരോഗതിക്കായുള്ള അടിസ്ഥാന ഘടക വികസനത്തിനും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം നല്‍കുന്നതിനുമുള്ള പദ്ധതികള്‍ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്--.

മൂന്ന് മേഖലാ പരിശീലനകേന്ദ്രങ്ങള്‍, 14 ജില്ലാ കേന്ദ്രങ്ങള്‍, 29 പ്രാദേശിക കേന്ദ്രങ്ങല്‍ എന്ന തോതിലാണ് പരിശീലനകേന്ദ്രങ്ങല്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്- നായര്‍ അറിയിച്ചു.

പുതുതായിനിര്‍മ്മിച്ച കെസിഎ ആസ്ഥാനത്തിന്റെ ഉദ്ഘാടനം ജൂലൈ പതിനാറിന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിക്കും.

രണ്ട് കോടിരൂപ മുതല്‍മുടക്കിയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ജിംനേഷ്യം, ഏറോബിക് ട്രെയിനിംഗ്, ലക്ചര്‍ ഹാള്‍, ലൈബ്രറി, കോച്ചുമാര്‍ക്കും കളിക്കാര്‍ക്കും താമസിക്കാനുള്ള സൗകര്യം എന്നിവയടങ്ങിയതാണ് പുതിയ കെട്ടിടം.

ഫിസിയോ തെറാപ്പി ക്ലിനിക്കും , അഥിതികള്‍ക്കായുള്ള മുറികളും ഇവിടെ ലഭ്യമാകും. നിര്‍മ്മാണത്തിന്റെ അടുത്ത ഘട്ടത്തില്‍ ഇന്‍ഡോര്‍ പരിശീലനത്തിനുള്ള സൗകര്യവും സജ്ജീകരിക്കും- അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+