കാലവര്‍ഷം വീണ്ടും ശക്തിപ്രാപിച്ചു
തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും കാലവര്‍ഷം വീണ്ടും ശക്തമായി. പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചു.
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ 10സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി കാലവസ്ഥാ നീരീക്ഷണ വിഭാഗം അറിയിച്ചു.
ലക്ഷദ്വീപിലെ കവരത്തിയില്‍ 9സെന്റിമീറ്റര്‍ മഴ പെയ്തിട്ടുണ്ട്. കണ്ണൂരിലും കരിപ്പൂര്‍ വിമാനത്താവളത്തിലും എട്ട് സെന്റിമീറ്ററും, കോഴിക്കോട് , കൊയിലാണ്ടി , പറവൂര്‍ എന്നിവിടങ്ങളില്‍ ഏഴ് സെന്റിമീറ്ററും മഴ ലഭിച്ചു.
കൊച്ചി വിമാനത്താവളം, ആലുവ, കുമരകം, ചാലക്കുടി എന്നിവിടങ്ങളില്‍ ആറ് സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കാവാവസ്ഥാ വിഭാഗം അറിയിച്ചു.
കേരളത്തിലെയും ലക്ഷദ്വീപിലെയും തീരപ്രദേശങ്ങളില്‍ കനത്തമഴയ്ക്കൊപ്പം പടിഞ്ഞാറുനിന്നും മണിക്കൂറില്‍ 45മുതല്‍ 55കിലോമീറ്റര്‍വരെ വേഗതയില്‍ ശക്തിയായ കാറ്റുവീശാനിടയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications