Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിമണല്‍ഖനനത്തിന് സ്വകാര്യകമ്പനികള്‍ക്ക് അനുമതി നല്‍കില്ല: മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് കരിമണല്‍ ഖനനം നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കില്ലെന്ന് വ്യവസായ മന്ത്രി എളമരം കരീം വ്യക്തമാക്കി.

കായംകുളത്ത് പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി കരിമണല്‍ ഖനനത്തിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയത് യു.ഡി.എഫ് സര്‍ക്കാരാണെന്നും മന്ത്രി വെളിപ്പെടുത്തി.

കരിമണല്‍ ഖനനത്തെക്കുറിച്ച് ഇടതുമുന്നണിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഖനനത്തിന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കാവൂ എന്നതാണ് ഇടതുനയം.

ഇതില്‍ നിന്നും വ്യത്യസ്തമായി വ്യവസായ മന്ത്രിക്ക് മാത്രമായി ഒരു നയമില്ല. കോഴിക്കോട് പ്രസ്ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കായംകുളത്തെ ഒരു ബ്ലോക്കില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി സ്വകാര്യകമ്പനിയെ ഖനനാനുമതിക്ക് ശുപാര്‍ശ ചെയ്തത് ഇടത് സര്‍ക്കാര്‍ അറിയാതെയാണ്.

അഡീഷണല്‍ സെക്രട്ടറിതലത്തില്‍ ഇറക്കിയ ഈ ഉത്തരവ് താന്‍ കണ്ടിട്ടില്ല. ഉത്തരവിറങ്ങിയ മെയ് 25ന് തന്റെ ഓഫീസിന്റെ പ്രവര്‍ത്തനം പോലും തുടങ്ങിയിരുന്നില്ല - മന്ത്രി വ്യക്തമാക്കി.

ഈ ഉത്തരവിറങ്ങിയതിന്റെ പിന്നില്‍ യു.ഡി.എഫ് സര്‍ക്കാരാണ്. ഇതുമായി യാതൊരു ബന്ധവും ഇടതുമുന്നണി സര്‍ക്കാരിനില്ല.

മെയ് 25-ാം തീയതി ഇറങ്ങിയ ഈ ഉത്തരവില്‍ ദുരൂഹതയുണ്ടെന്നും മന്ത്രി പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന നാളുകളിലാണ് ഇതിനായുള്ള നടപടിക്രമങ്ങള്‍ നടന്നത്.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയാതെയാണ് അഡീഷണല്‍ സെക്രട്ടറി ഈ ഉത്തരവിറക്കിയത്. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ഇടതുമുന്നണി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+