Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിമണല്‍ ഖനനത്തെ ശക്തമായി എതിര്‍ക്കും: സുധീരന്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ കരിമണല്‍ ഖനനം നടത്തുന്നതിനെതിരെ ശക്തമായ സമരം നയിക്കുകയും ഭരണത്തിലേറിയപ്പോള്‍ ഖനനത്തിന് അനുമതി നല്‍കുകയും ചെയ്യുന്ന മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നടപടിയെ വി. എം സുധീരന്‍ രൂക്ഷമായി വിമര്‍ശിച്ചു.

കരിമണല്‍ ഖനനം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പോരാട്ടം നടത്തും. തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തുനല്‍കും- സുധീരന്‍ പറഞ്ഞു.

സ്വകാര്യ കമ്പനിയ്ക്ക് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ ഖനനത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സിപിഎം മനഷ്യച്ചങ്ങലതീര്‍ത്തതിനെയും അധികാരം ലഭിച്ചപ്പോള്‍ ഖനനം ആരംഭിക്കാനൊരുങ്ങുന്നതിനെയും സുധീരന്‍ ചോദ്യം ചെയ്തു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴും സമരം നടത്തുകയാണ് സുധീരന്‍ ചെയ്തത്. അന്ന് സിപിഎമ്മിനെകൂടെക്കൂട്ടിയാണ് സീധീരന്‍ സമരം നയിച്ചത്. ഏതുസര്‍ക്കാര്‍ അധികാരത്തില്‍വന്നാലും കരിമണല്‍ ഖനനം അനുവദിക്കില്ലെന്ന് സുധീരന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+