Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുമ്മല്‍കേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരും: മന്ത്രി

കൊച്ചി: ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായ കേരളത്തിലെ ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമം ഉടന്‍ കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി പറഞ്ഞു.

മഴക്കാലത്ത് വന്‍ ലാഭം കൊയ്യുന്ന ഇത്തരം തിരുമ്മല്‍ കേന്ദ്രങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് ഇവയുടെ നിയന്ത്രണത്തിനായി നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുന്നത്.

നാട്ടില്‍നിന്നും മറുനാട്ടില്‍നിന്നും ചികിത്സകള്‍ക്കായുംമറ്റും ഇത്തരം കേന്ദ്രങ്ങളിലെത്തുന്ന എത്രയോ ആളുകള്‍ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. ആയുര്‍വേദ ടൂറിസം എന്നത് ഇനിയും ഒട്ടേറെ വളര്‍ച്ച പ്രാപിക്കാനുള്ള മേഖലയാണ്. ഇതില്‍നിന്നും വന്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഇത്തരമൊരു സാഹചര്യത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ഇത്തരം കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നത് ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് തടസ്സമാകും. വിനോദസഞ്ചാമമേഖലയില്‍ മറ്റൊരു സംസ്ഥാനത്തിനും ഇത്തരമൊരു പദ്ധതിയില്ല.

അതുകൊണ്ടുതന്നെ ഈ മേഖലയില്‍ സഞ്ചാരികളുടെ വിശ്വാസം നിലനിര്‍ത്തുന്നതിനായി ചൂഷണങ്ങളും ദുഷ്പ്രവണതകളും ചെറുക്കാന്‍ വേണ്ടനടപടികള്‍ സ്വീകരിക്കും- മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+