കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസികള്‍ക്ക് ഓണംവരെ സൗജന്യ റേഷന്‍: വിഎസ്

  • By Staff
Google Oneindia Malayalam News

കല്‍പ്പറ്റ: സംസ്ഥാനത്തെ ആദിവാസി വിഭാഗക്കാര്‍ക്ക് ഓണംവരെ സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന്‍ വയനാട്ടില്‍ അറിയിച്ചു.

വയനാട്ടിലേക്കുള്ള യാത്രക്കിടയില്‍ കുടിയിറക്കുഭീഷണി നേരിടുന്ന അമ്പായത്തോട് മിച്ചഭൂമി നിവാസികളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

കടക്കെണിമൂലം കൂട്ടആത്മഹത്യ ചെയ്ത കുപ്പാടിത്തറയിലെ രാമചന്ദ്രന്റെ തറവാട്ടു വീടും മുഖ്യമന്ത്രി ശനിയാഴ്ച സന്ദര്‍ശിച്ചു.

ശനിയാഴ്ച രാവിലെയാണ് വി.എസ് അമ്പായത്തോട്ടെ സമരപ്പന്തല്‍ സന്ദര്‍ശിച്ചത്. ഈ മാസം 31നകം കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

ഇതിനെതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് മിച്ചഭൂമി നിവാസികള്‍.

എഴുന്നൂറ്റി ഇരുപതോളം കുടുംബങ്ങളിലായി നാലായിരത്തോളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. 126 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ അധീനതയില്‍ ഇവിടെയുള്ളത്.

ജില്ലയിലെ കാര്‍ഷിക പ്രശ്നങ്ങളെക്കുറിച്ച് വയനാട് ജില്ലാ അധികൃതരുമായി മുഖ്യമന്ത്രി ചര്‍ച്ചനടത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X