ആഗോള മലയാളി യുവജനോത്സവം ആഗസ്റ് 1ന്
തൃശ്ശൂര്‍: രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ആഗോള മലയാളി യുവജനോത്സവം ആഗസ്റ് ഒന്നിന് കൊച്ചിയില്‍ ആരംഭിക്കും.
നാല്പത് രാജ്യങ്ങളില്‍ നിന്നുള്ള 1,500ഓളം യുവജനങ്ങള്‍ യുവജനോത്സവത്തില്‍ പങ്കെടുക്കുമെന്ന് യുവജനോത്സവം കണ്‍വീനര്‍ ഇന്ദിര രാജന്‍ അറിയിച്ചു.
ലോക മലയാളി കൗണ്‍സിലിന്റെ അഞ്ചാമത് ആഗോള കണ്‍വെന്‍ഷനോടനുബന്ധിച്ചാണ് യുവജനോത്സവം സംഘടിപ്പിക്കുന്നത്.
ലോകത്താകമാനമുള്ള മലയാളികളായ യുവജനങ്ങള്‍ക്ക് കേരളീയ കലകളെയും സംസ്കാരത്തെയും പരിചയപ്പെടുത്തുക , അവരെ ഒന്നിച്ചുചേര്‍ക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും ഇന്ദിര രാജന്‍ പറഞ്ഞു.












Click it and Unblock the Notifications