Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ നിയമം: ഇടതുമുന്നണി ചര്‍ച്ചയ്ക്ക് തയ്യാര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഈയിടെ പ്രാബല്യത്തില്‍ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ നിയമത്തെപ്പറ്റി ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

വെള്ളിയാഴ്ച ചേര്‍ന്ന ഇടതുമുന്നണി ഏകോപനസമിതി യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുമുന്നണി മുന്‍കയ്യെടുത്ത് ചര്‍ച്ചയാവാം അതല്ല മറ്റുളളവരുടെ ആവശ്യപ്രകാരമുള്ള ചര്‍ച്ചയുമാകാം. ഇക്കാര്യത്തില്‍ മുന്നണിയ്ക്ക് യാതോരുവിധ പിടിവാശിയുമില്ല- കണ്‍വീനര്‍ വ്യക്തമാക്കി.

സംസ്ഥാനനിയമസഭ ഏകകണ്ഠമായി പാസാക്കിയ സ്വാശ്രയ ബില്‍ വിദ്യാഭ്യാസ രംഗത്തെ അനഭിലഷണീയമായ പ്രവണതകള്‍ ഇല്ലാതാക്കുന്നതാണ്. ഈ നിയമം ന്യൂനപക്ഷവിരുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ നിക്ഷിപ്ത താല്പര്യക്കാരാണ്.

യുഡിഎഫ് വ്യത്യസ്ഥമായ ശൈലിയില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ന്യൂനപക്ഷങ്ങളെ എതിര്‍ക്കേണ്ട കാര്യം എല്‍ഡിഎഫിനില്ല. അവരുടെ അര്‍ഹമായ അവകാശങ്ങള്‍ ഹനിക്കപ്പെട്ടാല്‍ അതിന് പരിഹാരം കാണാന്‍ മുന്‍കയ്യെടുക്കാറുള്ളത് ഇടതുമുന്നണിയാണ്.

പ്രമാണിത്തത്തിന്റെ പേരില്‍ സാധാരണക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കരുത്. നിയമത്തെപ്പറ്റ ിസംശയങ്ങളുണ്ടെങ്കില്‍ അത് തീര്‍ക്കാന്‍ ചര്‍ച്ചയാവാം. ന്യൂനപക്ഷത്തുള്ള ചില സമ്പന്നരായ ആളുകളുടെ നിക്ഷിപ്ത താല്പര്യം സംരക്ഷിനാണ് ചിലര്‍ നിയമത്തെ എതിര്‍ക്കുന്നത്. ജനം അത് തിരിച്ചറിയും -വിശ്വന്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+