ഫീസ് ഘടന പുനപരിശോധിക്കണം: പ്രവാസികള്‍
തൃശ്ശൂര്‍: സംസ്ഥാനത്തെ സ്വാശ്രയ പ്രഫഷണല്‍ കോളജുകളില്‍ ചേര്‍ന്നു പഠിക്കുന്ന വിദേശമലയാളികളില്‍നിന്ന് അഞ്ചിരട്ടിവരെ ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ദോഹ-ഖത്തര്‍ തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി ആവശ്യപ്പെട്ടു.
വിദേശത്താണെന്ന കാരണത്താല്‍ മലയാളികളെല്ലാം വന്‍ സാമ്പത്തികശേഷിയുള്ളവരല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. പലരും കുട്ടികളെ പ്രഫഷണല്‍ കോളജുകളില്‍ അയയ്ക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ്.
ഇതുസംബന്ധമായ തീരുമാനം പിന്‍വലിക്കുകയോ ഭേദഗതിചെയ്യുകയോ ചെയ്തില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് വേദി മുന്നറിയിപ്പു നല്‍കി.
വിദേശമലയാളികളുടെ വോട്ട് നേടി ജയിക്കുകയും അവരെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്.
നാട്ടില്‍ നിക്ഷേപത്തിന് ശ്രമിക്കുന്നവരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം തീരുമാനങ്ങള്‍ അനുവദിക്കാനാവില്ലെന്നും വേദി വ്യക്തമാക്കി.












Click it and Unblock the Notifications