കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി

  • By Staff
Google Oneindia Malayalam News

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.

മുംബൈ സ്ഫോടനപരമ്പരയുടെ പഞ്ചാത്തലത്തില്‍ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോയുടെ(ബിസിഎഎസ്) പ്രത്യേക നിര്‍ദ്ദേശത്തെത്തുടര്‍ന്നാണീ നടപടി.

ഇതുപ്രകാരം സന്ദര്‍ശകര്‍ക്ക് നിശ്ചിത സമയത്ത് മാത്രമേ അകത്ത് പ്രവേശിക്കാന്‍ അനുവാദം നല്‍കുകയുള്ളുവെന്ന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോര്‍സിലെ (സിഐഎസ് എഫ്) കമാന്റന്റ് കെ.സി സുരേഷ് കുമാര്‍ അറിയിച്ചു.

ചൊവ്വാഴ്ച മുംബൈയുലുണ്ടായ സ്ഫോടനങ്ങളെത്തുടര്‍ന്ന് ബുധനാഴ്ച സന്ദര്‍ശകരെ അകത്തു കടക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ ടെര്‍മിനലുകളിലും സന്ദര്‍ശക ഗാലറിയിലും സുരക്ഷയെക്കരുതി നിരോധനം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

വിമാനത്താവളത്തില്‍ തീവ്രവാദിയാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ റിപ്പോര്‍ട്ടില്‍ പറയുന്നത്.

റിപ്പോര്‍ട്ടനുസരിച്ച് എല്ലാവിധ സുരക്ഷാ സന്നാഹങ്ങളും കൈക്കൊണ്ടിട്ടുണ്ടെന്നും വിമാനത്താവളം കനത്ത നിരീക്ഷണത്തിലാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

കേരളത്തിലെ പ്രധാനനഗരങ്ങളിലും ക്ഷേത്രങ്ങളിലും തീവ്രവാദി ആക്രമണസാധ്യതയുണ്ടെന്ന മുംബൈ ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇവിടങ്ങളിലും കര്‍ശന സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊച്ചി, ഗുരുവായൂര്‍, ശബരിമല എന്നീ സ്ഥലങ്ങള്‍ക്കാണ് ഭീഷണിയുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X