സ്വാശ്രയനിയമം സാമൂഹ്യനീതി ഉറപ്പാക്കുന്നു: കെ.കെ രാഗേഷ്
കോഴിക്കോട്: ഇടതുസര്‍ക്കാര്‍ പുറത്തിറക്കിയ സ്വാശ്രയ വിദ്യാഭ്യാസ നിയമം ശാസ്ത്രീയവും സാമൂഹ്യ നീതി ഉറപ്പുവരുത്തുന്നതുമാണെന്ന് എസ് എഫ് ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.കെ രാഗേഷ് അഭിപ്രായപ്പെട്ടു.
കേരള വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു രാഗേഷ്. ന്യൂനപക്ഷ അവകാശത്തിന്റെ പേരില്‍ നിയമത്തെ എതിര്‍ക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷ താല്പര്യമുള്ളവരല്ല.
സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ ലാഭം കൊയ്യാനായി പ്രവര്‍ത്തിക്കുന്നവയാണ്. അതുകൊണ്ടാണ് ആശുപത്രിചെലവുകള്‍ പോലും കുട്ടികളില്‍ നിന്ന് ഫീസായി ഈടാക്കുന്നത്. സ്വകാര്യമേഖലയുടെ ഉദ്ദേശം ലാഭമാണ് .
പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. ഇതിനെതിരെയുള്ള വിപ്ലവകരമായ മാറ്റമാണ് സ്വാശ്രയ നിയമം- അദ്ദേഹം പറഞ്ഞു.
സെമിനാര്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോ.യു ഹേമന്ദ് കുമാര്‍, എ.പി കുട്ടികൃഷ്ണന്‍, ഡോ.ജെ പ്രസാദ്, എം.കെ ശ്രീധരന്‍, ഡോ. കെ.എന്‍ ഗണേശ് തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.












Click it and Unblock the Notifications