ലങ്കയില്‍ വീണ്ടും ഏറ്റുമുട്ടല്‍: 16 മരണം
കൊളംബോ: ശ്രീലങ്കയുടം പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഏറ്റവും പുതിയതായുണ്ടായ ഏറ്റുമുട്ടലില്‍ 16 പേര്‍ മരിച്ചു. മരിച്ചവരില്‍ 12 ശ്രീലങ്കന്‍ സൈനികരും 4 തമിഴ് പുലികളുംമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
ലങ്കയുടെ കിഴക്കന്‍ പ്രവിശ്യയിലെ മദുരു ഓയയില്‍ തമിഴ് പുലികള്‍ ലങ്കന്‍ സേനയ്ക്ക് നേരെ നടത്തിയ ആക്രമണത്തിലാണ് സൈനികര്‍ മരിച്ചത്.
5 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യം നടത്തിയ എതിരാക്രമണത്തിലാണ് 4 തമിഴ് പുലികള്‍ മരിച്ചത്.
ഇതിനടുത്ത സ്ഥലത്ത് മുത്തൂരില്‍ തമിഴ് പുലികള്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ ഒരു നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു. ഇതിനെതിരെ നാവിക സേന പുലികളുരെ ഒരു കേന്ദ്രത്തില്‍ ആക്രമണം നടത്തി.
തമിഴ് പുലികളുടെ മാധ്യമ സംഘാടകരിലെ പ്രധാനിയായ ദയാനിധി മാസ്റ്റര്‍ എന്നറിയപ്പെടുന്ന വേലായുധം ദയാനിധിയെ അറസ്റ്റ് ചെ യ്യണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
50 അംഗങ്ങള്‍ വരുന്ന ഒരു ദേശീയവാദി സംഘമാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഹൃദയ സംബന്ധമായ ചികിത്സയ്ക്കായി ദയാനിധി മാസ്റ്ററെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എന്നാല്‍ ദയാനിധിയ്ക്ക് സുരക്ഷയേര്‍പ്പെടുത്തണമെന്ന് തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനാ പ്രതിനിധികള്‍ പ്രസിഡന്റ് മഹിന്ദ രാജ്പക്സെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications