കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ പക്ഷിപ്പനിക്കെതിരെയുള്ള മരുന്ന് വികസിപ്പിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: പക്ഷിപ്പനിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള മരുന്ന് വികസിപ്പിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് അറിയിച്ചു.

ഭോപ്പാലിലെ ആനിമല്‍ ഡിസീസ് ലബോറട്ടറിയാണ് വാക്സിന്‍ വികസിപ്പിച്ചിട്ടുള്ളത്. ഫെബ്രുവരിയിലുണ്ടായ പക്ഷിപ്പനി ബാധയെ തുടര്‍ന്ന് അയിരക്കണക്കിന് കോഴികളെ രാജ്യത്തെമ്പാടും കൊന്നൊടുക്കിയിരുന്നു.

ഇന്ത്യയില്‍ മനുഷ്യരില്‍ പക്ഷിപ്പനി ബാധ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടില്ലെങ്കിലും ലോകമെമ്പാടും ആയിരങ്ങള്‍ ഈ ഭീഷണിയുടെ നിഴലില്‍ കഴിയുകയാണ്.

കോഴിയിറച്ചിയും മുട്ടയും ഉപേക്ഷിക്കുകയും കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും ചെയ്തതിലൂടെ മൊത്തം 70 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു.

2003 ല്‍ പക്ഷിപ്പനിബാധയുണ്ടായപ്പോള്‍ ലോകമെമ്പാടുമായി 131 പേരാണ് കൊല്ലപ്പെട്ടത്. മുന്‍കരുതലിനായി മാത്രം ലക്ഷക്കണക്കിന് കോഴികളെയാണ് കൊന്നൊടുക്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X