Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണാതായവര്‍ക്ക് വേണ്ടി അന്വേഷണം നടത്തും: വയലാര്‍ രവി

തിരുവനന്തപുരം: ഇറാഖില്‍ കാണാതായ അഞ്ച് ഇന്ത്യാക്കാരെ കണ്ടെത്താന്‍വേണ്ടി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര പ്രവാസി മന്ത്രി വയലാര്‍ രവി അറിയിച്ചു.

ഇന്ത്യയില്‍ നിന്നും ഇറാക്കിലേക്ക് ജോലിക്കുപോയ അഞ്ചുപേരെ കാണാതായെന്നാണ് ഇറാഖില്‍ നിന്ന് വിവരം ലഭിച്ചത്. കാണാതായവരില്‍ മൂന്ന് മലയാളികളും രണ്ട് പഞ്ചാബികളും ഉള്‍പ്പെട്ടതായാണ് അറിയുന്നത്.

ഇവരെ കാണാതായിട്ട് ഇരുപത്തഞ്ചു ദിവസങ്ങളോളമായെന്നാണ് അറിവ് . കുവൈറ്റ് ഗള്‍ഫ് ആന്‍ഡ് ലിങ്ക് കമ്പനിയിലെ ജോലിക്കാരാണ് ഇവരെന്നാണ് പ്രാഥമികവിവരം. എന്നാല്‍ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നാണ് കേന്ദ്ര മന്ത്രി ഇ.അഹമ്മദ് അറിയിച്ചത്.

കുവൈറ്റില്‍ നിന്നും ഇറാഖിലേക്ക് ചിക്ക എത്തിക്കുന്ന കരാര്‍ ഏറ്റിട്ടുള്ളവരാണ് ഇവര്‍. വിവരമനുസരിച്ച് കേരളത്തില്‍ നിന്നുള്ള ബാല്‍ കുമാര്‍, സേതു, ബാബുലാല്‍ എന്നിവരെയുംപഞ്ചാബില്‍ നിന്നുള്ള ഗുര്‍വീന്ദര്‍, സഞ്ജീവ് എന്നിവരെയാണ് കാണാതായത്.

പഞ്ചാബില്‍ നിന്നുള്ള സംഘടനയായ ലോക് ഭാലയ് പാര്‍ട്ടി ഗുര്‍വീന്ദറിന്റെ കുടുംബത്തെ വിവരം അറിയിച്ചപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്.

കെ ജി എല്‍ അധികൃതരുമായി ഇന്ത്യയില്‍ നിന്നുള്ള മാദ്ധ്യമങ്ങള്‍ ബന്ധപെട്ടപ്പോള്‍ അവര്‍ ഇറാഖ് സര്‍ക്കാരിന്റെ പിടിയിലാണെന്ന വിവരമാണ് ലഭ്യമായത്.

കെജിഎല്ലിന്റെ ഏഴ് ട്രക്ക് ഡ്രൈവര്‍മാരെ കഴിഞ്ഞവര്‍ഷവും ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നു. അവരില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+