കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ് എല്‍സി പേപ്പറുകളുടെ എണ്ണം കുറയ്ക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എസ് എസ് എല്‍സി പരീക്ഷാ പേപ്പറുകളുടെ എണ്ണം ചുരുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് പേപ്പറുകളുടെ എണ്ണം പതിമൂന്നില്‍ നിന്ന് പത്തായിചുരുക്കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് ഉടന്‍ പുറത്തിറക്കും.

ഇതേസമയം ഓരോ പേപ്പറിനും നല്‍കേണ്ട മാര്‍ക്കിനെക്കുറിച്ചും പരീക്ഷാ സമയത്തെക്കുറിച്ചും തീരുമാനമായിട്ടില്ല. വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എസ്സ് ഇ ആര്‍ടി ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എന്നിവരുടെ യോഗമാണ് എസ് എസ് എല്‍സി പരീക്ഷയ്ക്ക് പത്ത് പേപ്പറുകള്‍ മതിയെന്ന തീരുമാനം കൈക്കൊണ്ടത്.

ഓണപ്പരീക്ഷമുതല്‍ ഈ സമ്പ്രദായം നടപ്പാക്കാനാണ് ധാരണയായിരിക്കുന്നത്. മെയ്മാസം ചേര്‍ന്ന കരിക്കുലം കമ്മറ്റി പരീക്ഷാ പേപ്പറുകളുടെ എണ്ണം പത്താക്കി കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു.

വിദ്യാര്‍ത്ഥികളുടെ പഠന ഭാരം കുറയ്ക്കുക, സാധ്യായ ദിനങ്ങളുടെഎണ്ണം വര്‍ദ്ധിപ്പികുക, എഴുത്തുപരീക്ഷയുടെ പ്രാധാന്യം കുറച്ച് നിരന്തര മൂല്യനിര്‍ണയത്തിന്റ പ്രാധാന്യം കൂട്ടുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ തീരുമാനമെടുത്തിരിക്കുന്നത്.

നിലവില്‍ രണ്ട് പേപ്പറുകള്‍ വീതമുള്ള ഇംഗ്ലീഷ്, സാമൂഹ്യ ശാസ്ത്രം, ഗണിതശാസ്ത്രം എന്നീവിഷയങ്ങള്‍ ഓരോപേപ്പര്‍മാത്രമാക്കി ചുരുക്കാനാണ് തീരുമാനം. ഐടി ഉള്‍പ്പെടെ പതിമൂന്ന് വിഷയങ്ങളാണ് നിലവിലുള്ളത്.

പരിഷ്കരിച്ച ഓരോ പേപ്പറിനും 20മാര്‍ക്ക് ഇന്റേണല്‍ അസസ്മെന്റിനും 50മാര്‍ക്ക് തിയറിക്കും നല്‍കാനാണ് കരിക്കുലം കമ്മറ്റി ധാരണയായത്. എന്നാല്‍ ഇത് അശാസ്ത്രീയമാണെന്ന് ആക്ഷേപമുണ്ടായതിനെത്തുടര്‍ന്ന് തീരുമനത്തിന് അംഗീകാരം നല്‍കിയിട്ടില്ല. പരിഷ്കരിച്ച വിഷയങ്ങളുടെ പരീക്ഷയ്ക്ക് രണ്ടര മണിക്കൂര്‍ സമയം നല്‍കാനാണ് ആലോചിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X