ജപ്പാന്‍ കപ്പല്‍ 23ന് കൊച്ചിയിലെത്തും
കൊച്ചി: ജപ്പാന്‍ തീരസംരക്ഷണ സേനയുടെ കോജിമ എന്ന കപ്പല്‍ ജൂലൈ 23ന് കൊച്ചിതുറമുഖത്തെത്തും.
നൂറുദിവസം കൊണ്ട് ലോകം ചുറ്റുക എന്ന ഉദ്യമവുമായി പുറപ്പെട്ട കപ്പല്‍ 3 ദിവസം കൊച്ചിയില്‍ തങ്ങും.
3000 ടണ്‍ ഭാരമുള്ള ഈ കപ്പലിന് 115 മീറ്റര്‍ നീളമുണ്ട്. ഇതിലെ ഉദ്യോഗസ്ഥരും മറ്റ് നാവികരും കൊച്ചിയിലെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
കടലിലെ മലിനീകരണം ഒഴിവാക്കുന്നതും അപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തുന്നതും മറ്റും ഉള്‍ക്കൊള്ളിച്ച പ്രദര്‍ശനം ജൂലൈ 24 ന് ആതിഥികള്‍ക്കായി മട്ടാഞ്ചേരിയില്‍ വച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തുന്നതാണ് .
മേയ് 14 നാണ് കപ്പല്‍ ജപ്പാന്‍ തീരം വിട്ടത്. 98 അംഗങ്ങളാണ് കപ്പലില്‍ ഉള്ളത്. ഇതില്‍ പകുതിയിലേറെയും ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാഡമിയില്‍ പരിശീലനം നേടുന്നവരാണ്.
കോജിമയുടെ പതിനൊന്നാമത് ഉലകം ചുറ്റലാണിത്. 1992 ല്‍ ആദ്യമായി ലോകം ചുറ്റിയ കോജിമ നേരത്തെ ലണ്ടന്‍ സന്ദര്‍ശിച്ചിരുന്നു.


Click it and Unblock the Notifications