തായ്വാന്‍ കപ്പല്‍ ലക്ഷദ്വീപിനടുത്ത് മുങ്ങി
കവരത്തി: ലക്ഷദ്വീപിലെ അഗത്തി ദ്വീപിലെ സുഹേലിക്കടുത്ത് ഞായറാഴ്ച ഒരു തായ്വാന്‍ മത്സ്യബന്ധന കപ്പല്‍ മുങ്ങി. ഒമാനില്‍ നിന്നും സിംഗപൂരിലേക്ക് പോയ ഇസബെല്‍ 3 എന്ന കപ്പലാണ് കടലില്‍ മുങ്ങിയത്.
33 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 20പേര്‍ നീന്തി സുഹേലി ദ്വീപില്‍ എത്തിയിട്ടുണ്ട്. തീരദേശ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. തീരത്തു നിന്ന് 4 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായതെന്ന് ഇന്ത്യന്‍ തീര സംരക്ഷണ സേന വെളിപ്പെടുത്തി.
ഇന്ത്യന്‍ തീര സംരക്ഷണ സേന കപ്പല്‍ അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് കപ്പലില്‍ 190 മെട്രിക് ടണ്‍ എണ്ണ കയറ്റിയിട്ടുണ്ട്. ഇത് കടലില്‍ പടര്‍ന്ന് മലിനീകരണത്തിന് കാരണമായേക്കുമെന്നും സൂചനയുണ്ട്.
മണല്‍ തിട്ടയില്‍ ഇടിച്ചതാണ് കപ്പല്‍ അപകടത്തില്‍ പെടാന്‍ കാരണമെന്ന് രക്ഷപ്പെട്ട കപ്പല്‍ ജ-ീവനക്കാര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. മണല്‍ തിട്ടയില്‍ തട്ടിയതു കാരണം കപ്പലിന്റെ അടിത്തട്ട് തകര്‍ന്നിരിക്കും എന്നാണ് കരുതുന്നത്.
ശനിയാഴ്ച രാത്രി എട്ടരമണിയോടെ കപ്പല്‍ മുങ്ങാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ലക്ഷദ്വീപിലെ ഇന്ത്യന്‍ തീര സംരക്ഷണ സേനയ്ക്ക് ഞായറാഴ്ച വെളുപ്പിനാണ് വിവരം ലഭിച്ചത്.












Click it and Unblock the Notifications