സംവരണ സമരം: ഡോക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കണമെന്ന് സുപ്രിം കോടതി
ദില്ലി: ഈയിടെ ദില്ലിയില്‍ നടന്ന സംവരണ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കാന്‍ സുപ്രിംകോടതി തിങ്കളാഴ്ച സര്‍ക്കാറിന് നിര്‍ദേശം നല്‍കി.
ജസ്റിസ് അരിജിത്ത് പസായത്ത് , ജസ്റിസ് എല്‍.എസ് പാണ്ഡഎന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് മെയ് 14 മുതല്‍ 30വരെയുള്ള ശമ്പളം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്. മെയ് 14 മുതല്‍ ജൂണ്‍ മൂന്ന് വരെയുള്ള ശമ്പളം നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്.
ഡോക്ടര്‍മാര്‍ പണിമുടക്കിയതിനെ കോടതി ന്യായീകരിക്കുന്നില്ല. സാധാരണനിലയില്‍ ജോലിചെയ്തില്ലെങ്കില്‍ ശമ്പളമില്ലെന്നതാണ് നയം. എന്നാല്‍ തിരികെ ജോലിക്ക് ഹാജരായാല്‍ ഇവര്‍ക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെന്നതിനാല്‍ ഇവര്‍ക്ക് ശമ്പളം നല്‍കണമെന്ന് നിര്‍ദേശിക്കുകയാണ്- കോടതി വ്യക്തമാക്കി.
ജോലിചെയ്തില്ലെങ്കില്‍ കൂലിയില്ലെന്ന നയത്തില്‍ നിന്ന് പിന്‍മാറുന്നത് നീതിയല്ലെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു. എന്നാല്‍ സമരം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് സമരം ചെയ്ത ദിവസങ്ങളിലെ ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെടുന്നതെന്ന് കോടതി വ്യക്തമാക്കി. പരിശീലനം നടത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ വേണ്ടിവരുന്ന മതിയായ പ്രവൃത്തി ദിവസങ്ങളില്‍ സമരംനടന്ന ദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്താനും കോടതി നിര്‍ദ്ദേശിച്ചു.
സമരത്തില്‍പങ്കെടുത്തവര്‍ക്ക് ശമ്പളം നല്‍കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് മാതൃകാപരമായ തീരുമാനം കൈക്കൊള്ളാന്‍ ജൂലൈ അഞ്ചിന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കുന്നുവെന്ന് പരാതിപ്പെട്ട് എഐഐഎംഎസിലെയും മൗലാനാ ആസാദ് മെഡിക്കല്‍കോളജിലെയും ഡോക്ടര്‍മാര്‍ ജൂണ്‍ 30നാണ് കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications