കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേത്രാവതി എക്സ് പ്രസില്‍ വ്യാജ ബോംബ് ഭീഷണി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: നേത്രാവതി എക്സ്പ്രസ് ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശം. ട്രെയിന്‍ 11.30 ന് ട്രയിന്‍ കോഴിക്കോട് സ്റേഷനിലെത്തുമ്പോള്‍ സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി.

സന്ദേശത്തെത്തുടര്‍ന്ന് പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

രാവിലെ 9.30 മണിയോടെയാണ് കോഴിക്കോട് റയില്‍വേ സ്റേഷന്‍ കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ സന്ദേശമെത്തിയത്.

കുര്‍ളയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുന്ന നേത്രാവതി എക്സ്പ്രസില്‍ ബോബ് വച്ചിട്ടുണ്ടെന്നും ഇത് കോഴിക്കോട് സ്റേഷനില്‍ എത്തുമ്പോള്‍ പൊട്ടുമെന്നുമായിരുന്നു ഫോണ്‍സന്ദേശത്തിന്റെ ഉള്ളടക്കം. കോഴിക്കോട് കുറ്റിച്ചിറയിലെ ഒരു വീട്ടില്‍നിന്നാണ് ഫോണ്‍സന്ദേശം വന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് ടൗണ്‍ അസിസ്റന്റ് കമ്മിഷണര്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ റയില്‍വെ സ്റേഷനിലെത്തി. സ്റേഷനിലുണ്ടായിരുന്ന മറ്റ് ട്രെയിനുകളിലും വിശദ പരിശോധന നടത്തി. ഈ സമയം കണ്ണൂരിലെത്തിയ നേത്രാവതി എക്സ്പ്രസിനെ അവിടെ പിടിച്ചിടുകയും വിശദമായി പരിശോധിക്കുകയും ചെയ്തു.

ഒരു മണിക്കൂറോളം നീണ്ട് നിന്ന പരിശോധനയില്‍ യാതൊന്നും കണ്ടെടുക്കാനായില്ല. 12 മണിയോടെ കോഴിക്കോട്ടെത്തിയ ട്രെയിന്‍ വീണ്ടും പരിശോധിച്ചു.

അര മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ശേഷം ട്രെയിനിന് യാത്രാനുമതി നല്‍കുകയായിരുന്നു. ട്രെയിന്‍ യാത്രയായെങ്കിെലും സ്റേഷന്‍ പരിസരത്ത് പൊലീസ് പരിശോധന നടക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X