പൊലീസ് സ്റേഷനില്‍ കുഴഞ്ഞുവീണയാള്‍ മരിച്ചു
കോഴിക്കോട്: പൊലീസ് സ്റേഷനില്‍ ചോദ്യം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ പ്രതി മരിച്ചു. മൊബൈല്‍ ഫോണ്‍ മോഷണക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ പെരുമണ്ണ പെരിങ്ങാട് പറമ്പില്‍ റസാക്കാണ് (55) മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് പന്നിയങ്കര എസ്ഐ എം.ഡി.സുനിലിനെ ഉത്തരമേഖലാ ഡിഐജി സസ്പെന്‍ഡ് ചെയ്തു.
മൊബൈല്‍ ഫോണ്‍ മോഷണം പോയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട് പൊലീസ് വിളിപ്പിച്ചതനുസരിച്ച് റസാക്ക് നേരിട്ട് പന്നിയങ്കര പൊലീസ് സ്റേഷനില്‍ ഹാജരാവുകയായിരുന്നു.
ചോദ്യം ചെയ്യലിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രതിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രതി മരിച്ചിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.












Click it and Unblock the Notifications