Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനകാര്യ സ്ഥാപന ഉടമയ്ക്കും സഹായിക്കും വെട്ടേറ്റു

പാലക്കാട്: ധനകാര്യ സ്ഥാപനത്തിന്റെ ഉടമയെയും സഹായിയെയും അഞ്ചംഗ സംഘം ഓഫീസില്‍ക്കയറി വെട്ടി.

ഗുരുതരമായി പരുക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ ഒലവക്കോട് സിറ്റി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ആദിശേഷ അസോസിയേറ്റ്സിലാണ് ആക്രമണം നടന്നത്.

സ്ഥാനപനത്തിന്റെ ഉടമയായ കാവില്‍പ്പാട് മുരളി(30), സഹായി കാവില്‍പ്പാട് ചുങ്കം ചൂഡാമണിയിടെ മകന്‍ രതീഷ് ( പൊന്നന്‍-25) എന്നിവരെയാണ് ടാറ്റാ സുമോയില്‍ എത്തിയ അഞ്ചംഗ സംഘം വടിവാള്‍ കൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ചത്.

മുരളിയ്ക്ക് ശരീരത്തിലാകമാനം വെട്ടേറ്റിട്ടുണ്ട്. രക്തം വാര്‍ന്ന നിലയില്‍ക്കണ്ട ഇവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

പാലക്കാട് നോര്‍ത്ത് സിഐ എം.ജെ.സോജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

ഫൈനാന്‍സ് ഇടപാടിലെ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് സംശയമുണ്ട്. എന്നാല്‍ ഇതിനുപുറകില്‍ രാഷ്ട്രീയ വിദ്വേഷമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് സംഭവസ്ഥലത്തു തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+