കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമുദായിക സ്പര്‍ധ വളര്‍ത്താന്‍ സിപിഎം ശ്രമം: കെ.സി ജോസഫ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ സാമുദായിക സ്പര്‍ധയുണ്ടാക്കാനാണ് സിപിഎമ്മും വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയും ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി കെ.സി.ജോസഫ് അരോപിച്ചു.

ന്യൂനപക്ഷസമുദായങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തി അതില്‍ നിന്നും മതലെടുക്കാനാണ് സിപിഎമ്മിന്റെ ശ്രമം. അതിന് വേണ്ടിയാണ് സ്വാശ്രയ കോളജ് നിയമത്തില്‍ വിവാദ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദോഷകരമായ ഈ തീരുമാനത്തില്‍നിന്നും സിപിഎം പിന്‍മാറണം. സബ്ജക്ട് കമ്മിറ്റിയില്‍പ്പോലും ചര്‍ച്ചചെയ്യാതെയാണ് ന്യൂനപക്ഷപദവി സംബന്ധിച്ച വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയത്.

ഒരു വശത്തു ന്യൂനപക്ഷ പദവി വാഗ്ദാനം ചെയ്യുന്ന മന്ത്രി മറുവശത്ത് ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ഭരണ ഘടന നല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കുകയാണ്. നിയമത്തിലെ വ്യവസ്ഥകള്‍ ഭൂരിപക്ഷ വിഭാഗത്തിലെ യോഗ്യതയുള്ള വിദ്യാര്‍ത്ഥികളുടെ അവസരം ഇല്ലാതാക്കും. കേരളം പോലുള്ളഒരു സംസ്ഥാത്ത് ഇത് ഗുരുതരമായ പ്രശ്നങ്ങള്‍ക്കിടയാക്കും.

പകുതി സീറ്റില്‍ മെറിറ്റ് എന്നത് ഇപ്പോള്‍ 18 ശതമാനം ആക്കിയിരിക്കുകയാണ്. എന്‍ആര്‍ഐ ഫീസ് അഞ്ചിരട്ടിയാക്കിയതോടെ താഴ്ന്ന വരുമാനക്കാരായ വിദേശ മലയാളികളുടെ മക്കള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം അപ്രാപ്യമാക്കും.

വിദേശമലയാളികളില്‍നിന്നും തലവരിപ്പണം പിരിക്കാന്‍ മാനേജ്മെന്റുകള്‍ക്ക് അവസരം നല്‍കുന്നതാണ് നിയമം. മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള സ്ഥാപനങ്ങളില്‍ എന്‍ ആര്‍ഐ സീറ്റില്‍ ആളെക്കിട്ടാത്ത അവസ്ഥയുണ്ടാകും.

നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ക്ക് രൂപം നല്‍കാത്തതിനാല്‍ ജസ്റിസ് പി.എ.മുഹമ്മദ് കമ്മറ്റി നിശ്ചയിച്ച ഫീസ് നിയമപരമായി നിലനില്‍ക്കില്ല. വസ്തുതള്‍ പലതും മറച്ചുവെയ്ക്കാനാണ് വിദ്യാഭ്യാസമന്ത്രി ശ്രമിക്കുന്നത്- ജോസഫ് കുറ്റപ്പെടുത്തി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X