Get Updates
Get notified of breaking news, exclusive insights, and must-see stories!

പാമോയില്‍: വി.എസിനെ മാപ്പ് പറയിക്കുമെന്ന് മുരളി

ആലപ്പുഴ: പാമോയില്‍ കേസില്‍ കെ.കരുണാകരന്‍ നിരപരാധിത്വം തെളിയിച്ചാല്‍ 15 കൊല്ലമായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്ന വി.എസ്.അച്യുതാനന്ദന്‍ മാപ്പ് പറയേണ്ടി വരുമെന്ന് ഡിഐസി സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.

പാമോയില്‍ കേസില്‍ കോടതിവിധി അംഗീകരിക്കുമെന്ന് പറയുന്ന വി.എസ്.അച്യുതാനന്ദന്‍ അമ്പായത്തോട് കുടിയൊഴിപ്പിക്കല്‍ പ്രശ്നത്തില്‍ കോടതിവിധി അംഗീകരിക്കില്ലെന്ന് പറയുന്നത് വിരോധാഭാസമാണെന്ന് മുരളീധരന്‍ ആരോപിച്ചു. ആലപ്പുഴയില്‍ ഡി.ഐ.സി (കെ) ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

പാമോയില്‍ കേസില്‍ നിരപരാധിത്വം തെളിയിക്കുമെന്നും ആരുടെയും ഔദൗര്യം വേണ്ടെന്നും കരുണാകരന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അഞ്ച് വര്‍ഷവും ഡിഐലി പ്രതിപക്ഷത്തു തന്നെ നില്‍ക്കും. പ്രവര്‍ത്തകരുടെ വികാരം മാനിക്കാത്ത ഒരു തീരുമാനവും ഡിഐസിയെടുക്കില്ലെന്നും മുരളി വ്യക്തമാക്കി.

നിലവിലുള്ള മുന്നണി സംവിധാനത്തില്‍ ഘടകക്ഷികളെല്ലാം അസംതൃപ്തരാണ്. അതിനാല്‍ പുതിയ മുന്നണി സംവിധാനമുണ്ടാക്കും.

കരിമണല്‍ ഖനന പ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാറും സ്വീകരിച്ചിരിക്കുന്നത്- അദ്ദേഹം കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+