സെക്രട്ടേറിയറ്റില്‍ തീപിടുത്തം
തിരുവനന്തപുരം: തിങ്കളാഴ്ച രാവിലെ എട്ടരയോടെ സെക്രട്ടേറിയറ്റിലെ പ്രധാന ബ്ലോക്കില്‍ തീപിടുത്തമുണ്ടായി.
കെട്ടിടത്തില്‍ നിന്നും പുകയുയരുന്നത് കണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
ശനിയാഴ്ച ജോലികഴിഞ്ഞ് പോകുമ്പോള്‍ ജീവനക്കാര്‍ ഫാന്‍ ഓഫ് ചെയ്യാന്‍ മറിന്നതാണ് അപകടത്തിനിരയാക്കിയത്. ഞായറാഴ്ച അവധിദിവസവുമായിരുന്നു.
രണ്ട് ദിവസമായി നിര്‍ത്താതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫാന്‍ ചൂടുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
മെയിന്‍ ബ്ലോക്കിലെ അക്കൗണ്ട് സെക്ഷനിലെ ക്യാഷ് കൗണ്ടറിലാണ് അിബാധയുണ്ടായത്. തീപിടുത്തത്തെ നേരിടേണ്ട മുന്‍കരുതല്‍ സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നെങ്കിലും അതുപയോഗിക്കേണ്ട ജീവനക്കാര്‍ സ്ഥലത്തുണ്ടായിരുന്നില്ല.
കൃത്യമായ സുരക്ഷിതത്വമില്ലാതെയാണ് സെക്രട്ടേറിയറ്റ് മുഴുവന്‍ വൈദ്യുത വയറുകള്‍ വലിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്.












Click it and Unblock the Notifications