പിഴുതുമാറ്റിയ തെങ്ങുകള്‍ തിരികെനട്ടു
കോവളം: കോവളം കൊട്ടാരവളപ്പില്‍നിന്നും ലീലാഹോട്ടല്‍ അധികൃതര്‍ അനധികൃതമായി പിഴുതുമാറ്റിയ തെങ്ങുകള്‍ ഞായറാഴ്ച പൊലീസിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ അതേസ്ഥലത്ത് തിരിച്ചുനട്ടു.
തഹസില്‍ ദാര്‍ പൊലീസ് സ്റേഷനില്‍ നിന്ന് രേഖാമൂലം തെങ്ങ് ഏറ്റുവാങ്ങിയ ശേഷം പൊലീസ് സന്നാഹത്തോടെ കൊട്ടാരവളപ്പിലേയ്ക്ക് കൊണ്ടുവരുകയായിരുന്നു.
ഹൈക്കോടതിയില്‍ കേസ് നിലനല്‍ക്കുന്നതും സ്റാറ്റസ് കോ പാലിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതുമായ ഹാല്‍സിയന്‍ കൊട്ടാരവളപ്പില്‍ നിന്ന തെങ്ങുകള്‍ രഹസ്യമായി പിഴുതുമാറ്റിയത് എന്തിനാണെന്ന കാര്യം ഇപ്പോഴും വെളിവായിട്ടില്ല.
പിഴുത തെങ്ങുകള്‍ ഹോട്ടല്‍ വളപ്പിലാണ് നട്ടത്. പീന്നീട് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം മോഷണക്കുറ്റത്തിന് പൊലീസ് കേസെടുക്കുകയും തെങ്ങുകള്‍ തൊണ്ടിയായെടുത്ത് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
നെയ്യാറ്റിന്‍കര മജിസ്ട്രേട്ട് കോടതിയില്‍ ബോണ്ട് നല്‍കിയാണ് തഹസില്‍ദാര്‍ തെങ്ങ് ഏറ്റുവാങ്ങിയത്. കോവളം സബ് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന്‍ നായരെ തെങ്ങുകളുടെ സംരക്ഷണം ഏല്‍പ്പിച്ചിട്ടുണ്ടെന്ന് തഹസില്‍ ദാര്‍ അറിയിച്ചു.
അതേസമയം തെങ്ങുകള്‍ ഇനി നിലനില്‍ക്കുന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് സ്ഥലത്തെ കൃഷി ഓഫീസര്‍ ലത പറഞ്ഞു.












Click it and Unblock the Notifications