ടി.ആര്‍.ബാലു മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും
കൊച്ചി: കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ദ്രുതഗതിയിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഷിപ്പിംഗ്-ഗതാഗത മന്ത്രി ടി.ആര്‍ ബാലു തിങ്കളാഴ്ച മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനുമായി ചര്‍ച്ച നടത്തും.
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട എല്ലാ പണികളും ദ്രുതഗതിയിലാക്കാന്‍ ഞായറാഴ്ച തീരുമാനമായിട്ടുണ്ട്.
മന്ത്രി ടി.ആര്‍.ബാലുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പണി 2007 ജനുവരിയില്‍ ആരംഭിച്ച് 2009 ജനുവരിയില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കപ്പലുകള്‍ നങ്കൂരം ഇടാനുള്ള സ്ഥലപരിശോധനയും മറ്റും ഉടന്‍ ആരംഭിക്കും.
വല്ലാര്‍പാടം പദ്ധതിയുമായി ബന്ധപ്പെട്ട റയില്‍ പാതയുടെ പണി ഒക്ടോബറില്‍ ആരംഭിക്കും. 30 മാസത്തെ കാലാവധിക്കുള്ളില്‍ പണി പൂര്‍ത്തിയാക്കുന്നതാണ്. ഇതിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുകയില്‍ മുന്‍കൂറായി 25 കോടി രൂപ കൊച്ചി തുറമുഖം നല്‍കും.












Click it and Unblock the Notifications