കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് വയസ്സുകാരിയെ അമ്മാവന്‍ കൊലപ്പെടുത്തി

  • By Staff
Google Oneindia Malayalam News

കോട്ടയം: കോട്ടയം രാമപുരത്ത് കൊട്ടാട്ട് ബാലികയെ അമ്മാവന്‍ വെള്ളത്തില്‍ മുക്കിക്കൊന്നു.

കൊട്ടാട്ട് കുന്നത്തേല്‍ പാപ്പച്ചന്റെയും ജസിയുടെയും മകള്‍ ചിന്നു എന്നുവിളിക്കുന്ന ആഷ്ലി(3)യെയാണ് അമ്മാവനായ ജിന്‍സണ്‍(25) കൊലപ്പെടുത്തിയത്.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ കാണാതായ ആഷ്ലിയെ പത്തുമണിയോടെ വീടിനുമുന്നിലുള്ള വെള്ളക്കുഴിയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ സമീപത്തെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജിന്‍സണ്‍ ജെസിയോട് പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാന്‍ ജസി തയ്യാറാകാത്തത്തിന്റെ പകയാണ് കുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് കരുതുന്നു.

ജിന്‍സണ്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും സൂചനയുണ്ട്. അരയാള്‍ പൊക്കമുള്ള കുഴിയില്‍ വെള്ളത്തില്‍മുങ്ങിത്താണ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

ജിന്‍സണ്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പാപ്പച്ചന്‍-ജെസി ദമ്പദികള്‍ക്ക് ആഷ്ലിയെക്കൂടാതെ രണ്ടുവയസുള്ള ഒരാണ്‍കുട്ടി കൂടിയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X