Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ ഓണച്ചന്ത സംഘടിപ്പിക്കുന്നു

കൊച്ചി:ദേശീയ അന്തര്‍ദേശീയ കമ്പോളങ്ങളില്‍ കേരളത്തില്‍നിന്നുള്ള ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നു.

ഈസ്റേണ്‍ ഓണച്ചന്ത-കേരള ഫെസ്റ് -2006എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനം ആഗസ്റ് 27മുതല്‍ സെപ്തംബര്‍ 5 വരെ ദുബായിലെ ഷാര്‍ജ ഹൈവേയില്‍ നടക്കും.

കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആണ് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രദര്‍ശനത്തില്‍ 50 വ്യത്യസ്ത സ്റാളുകള്‍ ഉണ്ടായിരിക്കും.

ഇതിനോടൊപ്പം തന്നെ മത്സരങ്ങളും ഭക്ഷ്യമേളകളുമടക്കമുള്ള പലപരിപാടികളും നടത്തന്‍ ചേംബര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി വൈസ് പ്രസിഡന്റ് രാജ സേതുനാഥ് അറിയിച്ചു.

മോഹിനിയാട്ടം, കുച്ചുപ്പുഡി, ഭരതനാട്യം,കേരള നടനം, തുടങ്ങിയ ഭാരതീയ ശാസ്ത്രീയ നൃത്തരൂപങ്ങളും നാടകം, ഹാസ്യ പരിപാടി, പഞ്ചവാദ്യം, കഥാപ്രസംഗം തുടങ്ങിയവയും ഇതില്‍ ഇള്‍പ്പെടുത്തിയിട്ടുണ്ട്. പൂക്കളമത്സരം, സൗന്ദര്യമത്സരം തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

യുഎഇയിലെ പ്രശസ്ത പരസ്യ കമ്പനിയായ അഡ്വാ അഡ്വര്‍ട്ടൈസീംഗ് എല്‍ എല്‍ സി യുമായി ചേര്‍ന്നാണ് ചേംബര്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+