ഇന്തോനേഷ്യയില്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
റിക്ടര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ജാവ, സുമാത്ര ദ്വീപുകളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജക്കാര്‍ത്തയിലും ജാവ ദ്വീപിലും ഭൂചലനം രണ്ടു മിനുട്ടോളം നീണ്ടുനിന്നു.
വിനാശകരമായ സുനാമി പ്രാദേശികമായി ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ജപ്പാന്റെ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി അറിയിച്ചു. സുനാമി ഉണ്ടാവുകയാണെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications