Get Updates
Get notified of breaking news, exclusive insights, and must-see stories!

മലബാര്‍ വികസനത്തിന് സമിതി രൂപീകരിക്കും: വി. എസ്

കോഴിക്കോട്: മലബാര്‍ മേഖലയുടെ സമഗ്ര വികസനത്തിനായി സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന്‍.

മലബാറിന്റെ വകസനം ആവശ്യപ്പെട്ട് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ചേംബര്‍ പ്രസിഡന്റ് ഷെവലിയര്‍ സി.ഇ ചാക്കുണ്ണിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. മലബാറിന്റെ വികസനവുമായി ബന്ധപ്പെട്ട് മലബാര്‍ വികസന സമിതി രൂപീകരിക്കുന്നതിന് സാധ്യതാ പഠനം നടത്തി വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി സംഘത്തിന് ഉറപ്പുനല്‍കി.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംഘം വി.എസിന് നിവേദനം നല്‍കി. കോഴിക്കോടിന്റെ വികസനം മലബാറിന്റെമൊത്തം വികസനവുമായി ബന്ധപ്പെട്ടതിനാല്‍ മുഖ്യമന്ത്രി ചെയര്‍മാനായി മതിയായ പ്രവര്‍ത്തന ഫണ്ടോടുകൂടി മലബാര്‍ വികസന സമിതി രൂപീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനപ്രവൃത്തികള്‍ ഓണത്തിനോ കേരളപ്പിറവി ദിനത്തിനോ മുമ്പ് പൂര്‍ത്തിയാക്കി വിദേശ വിമാന സര്‍വ്വിസുകള്‍ ആരംഭിക്കണം. കേന്ദ്രത്തില്‍ ഇതിനായി സമ്മര്‍ദ്ദം ചെലുത്തണം.

തിരുവനന്തപുരം, കൊച്ചി നഗരങ്ങളുടെ വികസനത്തിനായി സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം കോഴിക്കോട് വികസനത്തിന്റെ കാര്യത്തിലും കാണിക്കണം. മലബാറില്‍ പ്രത്യേകിച്ചു കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ തുറക്കണം. പുതിയവ ആരംഭിക്കണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+