സ്വാശ്രയ കോളജ് വിധിക്കെതിരെ അപ്പീല്‍ നല്‍കും: ബേബി
തിരുവനന്തപുരം: സ്വാശ്രയ പ്രഫഷണല്‍ കോളജുകളിലെ പ്രവേശനം, ഫീസ് എന്നിവ സംബന്ധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു.
ഹൈക്കോടതി വിധിയെക്കുറിച്ച് തിരുവനന്തപുരത്ത് എകെജി സെന്ററില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ സ്വാശ്രയ നിയമം സ്റേ ചെയ്യാനാവില്ലെന്ന ഹൈക്കോടതിയുടെ നിലപാടിനെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു.
എന്നാല്‍ പ്രവേശനവും ഫീസും സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കും. സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ സ്വാശ്രയ നിയമം ഇക്കൊല്ലം തന്നെ നടപ്പാക്കണമെന്നാണ് സര്‍ക്കാറിന്റെ ലക്ഷ്യം.
വിധിയെ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും യാതൊരു ആശങ്കയും വേണ്ട. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം സര്‍ക്കാര്‍ തുടര്‍നടപടികള്‍ കൈക്കൊള്ളും- അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications