സ്വാശ്രയ എന്‍ആര്‍ഐ ഫീസ്: ഹര്‍ജി നല്‍കും
ദുബയ്: സംസ്ഥാനസര്‍ക്കാര്‍ പാസാക്കിയ സ്വാശ്രയ വിദ്യാഭ്യാസ നിയമത്തില്‍ വിദേശമലയാളികളായ വിദ്യാര്‍ത്ഥികളില്‍ നിന്ന് കൂടുതല്‍ ഫീസ് ഈടാക്കാന്‍ മാനേജ്മെന്റുകള്‍ക്ക് അനുവാദം നല്‍കുന്ന വ്യവസ്ഥയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ യുഎഇയിലെ പ്രവാസി മലയാളി സംഘടനകള്‍ തീരുമാനിച്ചു.
സാധാരണ വിദ്യാര്‍ത്ഥികളില്‍ നിന്ന് വ്യത്യസ്ഥമായി വിദേശമലയാളികള്‍ക്ക് അഞ്ചിരട്ടി ഫീസാണ് നിയമത്തില്‍ വ്യവസ്ഥചെയ്തിരിക്കുന്നത്.
ഇതിനെതിരെ ജൂലൈ 25 ചൊവ്വാഴ്ച കോടതിയെ സമീപിക്കാനാണ് യുഎഇ പ്രവാസി മലയാളി കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനസര്‍ക്കാറിന്റെ വിവേചനപരമായ തീരുമാനത്തിനെത്തില്‍ യുഎഇ പ്രവാസി കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രവാസി മലയാളി സംഘടനകള്‍ പ്രതിഷേധിച്ചു.
പ്രവാസിമലയാളികളെ എല്ലാ രാഷ്ട്രീയക്കാരും കറവപ്പശുക്കളായാണ് കാണുന്നതെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ പുത്തൂര്‍ റഹ്മാന്‍ ആരോപിച്ചു.
പ്രവാസികള്‍ക്കെതിരെയുള്ള നിയമത്തിലെ വ്യവസ്ഥ പുന:പരിശോധിക്കുന്നതിനായി സര്‍ക്കാറിന് നിവേദനം നല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications