എന്‍ടിപിസി ഉദ്യോഗസ്ഥനെ മരിച്ചനിലയില്‍ കണ്ടെത്തി
ഹരിപ്പാട്: എന്‍ടിപിസി ഉദ്യോഗസ്ഥനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കായംകുളം എന്‍ടിപിസി യൂണിറ്റിന്റെ ടോട്ടല്‍ ക്വാളിറ്റി മാനേജര്‍ ഒറീസ സ്വദേശി ബി.കെ.ആചാര്യയെ(45)യാണ് ചൊവ്വാഴ്ച മരിച്ചനിലയില്‍ കണ്ടത്.
ദേശീയ പാതയ്ക്കടുത്ത് കരുവാറ്റ വഴിയമ്പലം ജങ്ഷന് സമീപം വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ് കിടന്ന മാരുതികാറിനുള്ളിലാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.
ഒന്നരമീറ്ററോളം ആഴത്തിലുള്ള വെള്ളക്കെട്ടിലാണ് കാര്‍ കിടന്നിരുന്നത്. എന്‍ടിപിസി ക്വാര്‍ട്ടേസില്‍ താമസിച്ചുരുന്ന ഇദ്ദേഹത്തിന് അടുത്തിടെ ഒറീസയിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു.
നാട്ടിലേയ്ക്ക് പോകാനിരിക്കെയാണ് അപകടം നടന്നത്. വ ിവരമറിഞ്ഞ് ഹരിപ്പാട് പൊലീസ് സംഭവസ്ഥലത്തെത്തി .ആചാര്യയുടെ ഭാര്യ ഹരിഹരപ്രിയയും മകള്‍ മനീസയും ഒറീസയിലാണുള്ളത്.


Click it and Unblock the Notifications