സ്വാശ്രയ പ്രവേശനം: നിലവിലുള്ള രീതി തുടരാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലേക്കുള്ള പ്രവേശനത്തിന് നിലവിലുള്ള രീതി തന്നെ ഇത്തവണയും തുടരണമെന്ന് ഹൈക്കോടതി ഉത്തരവ്.
ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് സീറ്റ് അനുപാതം 50:50 എന്ന നിലയില്‍ തുടരും. ജസ്റിസ് കെ.ടി.തോമസ് കമ്മിഷന്‍ നിശ്ചയിച്ച ഫീസായിരിക്കും ഈടാക്കുന്നത്. അതേ സമയം പുതിയ സ്വാശ്രയ നിയമം സ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
ഇപ്പോള്‍ നിലവിലുള്ള രീതി പ്രകാരം 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ പൊതുപ്രവേശനാ ലിസ്റില്‍ നിന്ന് പ്രവേശനം നല്‍കാം. ബാക്കി 50 ശതമാനത്തില്‍ മാനേജ്മെന്റുകള്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കും. ഇക്കൊല്ലവവും ഈ രീതി തുടരണമെന്നാണ് ഹൈക്കോടതിയുടെ വിധി.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സ്വാശ്രയ നിയമത്തിനെതിരെ സ്വാശ്രയ കോളജുകള്‍ നല്‍കിയ ഹര്‍ജികളിന്മേലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്. സുപ്രിം കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവോടെ സ്വാശ്രയ പ്രവേശനം സംബന്ധിച്ച ആശയക്കുഴപ്പം താത്കാലികമായി പരിഹരിക്കപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications