മാവൂരില്‍ ബസ്സും ജീപ്പും കൂട്ടിയിടിച്ച് രണ്ടു മരണം
കോഴിക്കോട്: മാവൂരിനടുത്ത് ചെറൂപ്പയില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ റോഡപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 42പേര്‍ക്ക് പരുക്കേറ്റു.
മലപ്പുറം എടവണ്ണപ്പാറ പറവട്ടേരി മോയിന്‍(40), വാഴക്കാട് അയന്‍കുഴി ആലി(42) എന്നിവരാണ് മരിച്ചത്.
പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വകാര്യ ബസ്സും മത്സ്യം കൊണ്ടുപോകുന്ന പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
ജീപ്പില്‍ ആറ് പേരാണ് ഉണ്ടായിരുന്നത് ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.












Click it and Unblock the Notifications