ഇറാഖില്‍ കാര്‍ ബോംബ് സ്ഫോടനം: 40 മരണം
ബാഗ്ദാദ്: ഇറാഖിലെ ഷിയാ നഗരമായ കുഫയിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും 65 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാവിവെ എട്ടുമണിയോടെയാണ് ഷിയാ ഭൂരിപക്ഷ പ്രദേശമായ കുഫായിലെ പ്രധാന പള്ളിക്കു സമീപം സ്ഫോടനം നടന്നത്.
തൊഴിലാളികളാണ് സ്ഫോടനത്തിനിരയായവരില്‍ ഏറെയും. കാലത്ത് ജോലിക്കു പോകുന്നതിനായി സംഘം ചേര്‍ന്നു നിന്ന തൊഴിലാളികള്‍ക്കിടയിലെത്തിയശേഷമാണ് കാറില്‍വെച്ചിരന്ന ബോംബ് പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ജൂലൈ ആറിന് ഇതേ സ്ഥലത്തുവച്ച് ഇറാന്‍ തീര്‍ത്ഥാടകരുടെ ബസിനു നേരെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റിരുന്നു.












Click it and Unblock the Notifications