ലബനനില്‍ നിന്ന് 49 ഇന്ത്യക്കാരെ ഒഴിപ്പിച്ചു
ദില്ലി: ഇസ്രയേല്‍ സൈനികാക്രമണത്തെത്തുടര്‍ന്ന് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന ലബനനില്‍നിന്നും 49 ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിച്ചു.
ലബനനിലെ ബെയ്റൂട്ടില്‍ നിന്നാണ് ഇവരെ ഒഴിപ്പിച്ചിരിക്കുന്നത്. ബാക്കി ഇന്ത്യക്കാരെക്കൂടി ഒഴിപ്പിക്കുന്നതിനായി നാവിക വാഹനങ്ങള്‍ ലബനന്‍ തീരത്ത് നങ്കൂരമിട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളാണ് ഇതുവരെ ഒഴിപ്പിക്കപ്പെട്ടവരില്‍ പലരുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനായ രാജീവ് സിക്രി വ്യക്തമാക്കി.
ലബനനില്‍ക്കഴിയുന്ന 13000ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. ഇതിനായി ഏര്‍പ്പെടുത്തിയ നാല് ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോള്‍ ചെങ്കടലിലുണ്ട്.
എല്ലാ ഇന്ത്യക്കാര്‍ക്കും എംബസിയുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യക്കാരെ സിറിയന്‍ തലസ്ഥാനമായ ദമാസ്കിലെത്തിച്ച് നാട്ടിലെത്തിക്കാനാണ് ശ്രമം. ദമാസ്കസിലെ ഇന്ത്യന്‍ എംബസിയാണ് ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുക.












Click it and Unblock the Notifications