Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി: ഇന്തോനേഷ്യയില്‍ മരണം 306 ആയി

ജക്കാര്‍ത്ത: തിങ്കളാഴ്ച ഉച്ചയ്ക്ക് ഇന്‍ഡോനേഷ്യയിലെ ജാവാ ദ്വീപില്‍ ആഞ്ഞടിച്ച സുനാമിയില്‍ മരിച്ചവരുടെ എണ്ണം 306ആയി. 162 പേരെ കാണാതായി.

രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയ്ക്ക് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും മറ്റും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നതായി അധികൃതര്‍ സ്ഥിരീകരിച്ചത്.

ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. മൊത്തം 23,000ത്തോളം ആളുകള്‍ ഭവനരഹിതരായിട്ടുണ്ട്. മിക്കവരുടെയും വീടുകള്‍ സുനാമിയല്‍ തകര്‍ന്നിട്ടുണ്ട്. തുടര്‍ ചലനങ്ങളെയും സുനാമിയെയും ഭയന്ന് പലരും വീടുപേക്ഷിച്ച് ഉയര്‍ന്ന സ്ഥലങ്ങളിലേയ്ക്ക് അഭയം പ്രാപിക്കുകയായണ്.

ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രമുഖ ടൂറിസ്റ് കേന്ദ്രമായ പങ്കന്‍ദരനില്‍ മാത്രം 172പേര്‍ മരിക്കുകയും 85പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

പാക്കിസ്ഥാന്‍, സ്വീഡന്‍, ഡച്ച് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഓരോ ആളുകള്‍ പങ്കന്‍ദരനില്‍ മരിച്ചിട്ടുണ്ട്. ഇവരുടെയൊന്നും വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സമീപപ്രദേശമായ കിലാകാപ് ജില്ലയില്‍ 41പേരും മറ്റിടങ്ങളില്‍ 13ഓളം പേരും കൊല്ലപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+