കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാരുതി കാറുകള്‍ക്ക് ജൂലൈ അവസാനത്തില്‍ വില കൂടും

  • By Staff
Google Oneindia Malayalam News

ദില്ലി: ജൂലൈ അവസാനത്തോടെ മാരുതി കാറുകളുടെ വിലവര്‍ദ്ധിപ്പിക്കുമെന്ന് മാരുതി ഉദ്യോഗ് ലിമിറ്റഡ് അറിയിച്ചു.

പുതിയ വിലനിശ്ചയിക്കുന്നതിന്റെനടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മാസാവസാനത്തോടെ പുതിയ വില പ്രഖ്യാപിക്കുമെന്നും മാരുതി മാനേജിംഗ് ഡയറക്ടര്‍ ജഗദിശ് കത്താര്‍ അറിയിച്ചു.

കാര്‍ നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില കയറിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക സമ്മര്‍ദ്ദമാണ് കാറുകളുടെ വിലകൂട്ടാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ രണ്ടാമത്തെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളായ ഹൂണ്ടായ് ജൂലൈ ആദ്യവാരത്തില്‍ സാന്‍ട്രോ അടക്കം വിവിധ മോഡലുകളുടെ വിലവര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

ഹീറോ ഹോണ്ടാ, ബജാജ് തുടങ്ങിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളും അസംസ്കൃത വസ്തു വിലക്കയറ്റത്തെത്തുടര്‍ന്ന് ഉത്പന്നങ്ങളുടെ വിലകൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്.

ബജാജ് ചിലമോഡലുകള്‍ളുടെ പുതിയ വില പ്രഖ്യാപിച്ചുകഴിഞ്ഞു. ഹീറോ ഹോണ്ട ജൂലൈ അവസാനം പുതിയ വില തീരുമാനിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X