എയിംസില്‍ ബോംബു ഭീഷണി
ദില്ലി: ദില്ലി ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ബോംബു ഭീഷണി.
എയിംസ് കെട്ടിടത്തില് ബോംബ് വെച്ചിട്ടുണ്ടെന്നറിയിച്ചുകൊണ്ട് പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് ഫോണ്‍ സന്ദേശം ലഭിച്ചത്.
ഭീഷണിയെത്തുടര്‍ന്ന് നാല് യൂണിറ്റ് പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എത്തി പരിശോധനയാരംഭിച്ചു. ദില്ലി പൊലീസിലെ നൂറോളം ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
കാലത്ത് ആരംഭിച്ച തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ആശുപത്രിയിലെ എമര്‍ജന്‍സി, ഒപി വിഭാഗങ്ങളില്‍ തിരച്ചില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ ഈ വിഭാഗങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഇതുവരെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വലിയ കെട്ടിടമായതിനാല്‍ പരിശോധിച്ചു കഴിയാന്‍ കൂടുതല്‍ സമയമെടുക്കും.












Click it and Unblock the Notifications