Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ നിയമത്തിന് സമ്മര്‍ദ്ദം ചെലുത്തും

തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാമൂഹ്യനിയന്ത്രണം കൊണ്ടുവരുന്നതിനുള്ള നിയമത്തിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2004ല്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ നിയമത്തിന്റെ കരട് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അയച്ചുകൊടുത്തിരുന്നു. എന്നാല്‍ ഇതുമായിബന്ധപ്പെട്ട തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല.

സ്വാശ്രയ നിയമം കോടതികള്‍ക്ക് മാത്രം തീരുമാനമെടുക്കാവുന്ന കേവല നിയമപ്രശ്നം അല്ല. സാമൂഹിക രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിയമത്തിനേ സാധുതയുണ്ടാകൂ.

പ്രഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ സാമൂഹിക നിയന്ത്രണത്തിനായി ജനാഭിപ്രായം രൂപീകരിക്കാന്‍ സിപിഎം മുന്നിട്ടിറങ്ങും. കേരള നിയമസഭ പാസാക്കിയ നിയമം ദേശീയ നിയമത്തിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്.

യുപിഎ സര്‍ക്കാര്‍ ദേശീയ ന്യൂനപക്ഷകമ്മിഷന്‍ രൂപീകരിച്ചപ്പോള്‍ ഇതുസംബന്ധിച്ചുള്ള അഭിപ്രായം സിപിഎം അറിയിച്ചിരുന്നു. ന്യൂനപക്ഷകമ്മിഷന്‍ മതനിരപേക്ഷതയ്ക്കുള്ളില്‍ നിന്ന് തീരുമാനങ്ങളെടുക്കണമെന്നും ന്യൂനപക്ഷം ആരെന്നുള്ളത് നിശ്ചയിക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടിയിരുന്നു.

മതനിരപേക്ഷ സമൂഹത്തില്‍ വിദ്യാഭ്യാസം മൗലീക അവകാശവും പൊതുസ്വത്തുമാണ്. ഉന്നത വിദ്യാഭ്യാസം സമ്പന്നര്‍ക്ക് മാത്രം ലഭ്യമാകുന്ന ഒന്നാകാന്‍ പാടില്ല. ഇതിന് 93-ാംഭരണഘടനാ ഭേദഗതി മാത്രം കൊണ്ട് സാധിക്കില്ല- കാരാട്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+