കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത്രത്ന പുരസ്കാരം കാസര്‍കോടിന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഏര്‍പ്പെടുത്തിയ 2006ലെ ഭാരത്രത്ന രാജീവ്ഗാന്ധി അവാര്‍ഡ് കാസര്‍കോട് ജില്ലയ്ക്കു ലഭിച്ചു.

രാജീവ്ഗാന്ധി റൂറല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ആഗസ്റ് 20ന് തിരുപ്പതിയില്‍ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ രാമേശ്വര്‍ താക്കൂര്‍ അവാര്‍ഡ് സമ്മാനിയ്ക്കും. കേന്ദ്ര ആസൂത്രണ വകുപ്പ് മന്ത്രി എം.വി രാജശേഖരന്‍, ഡോ. എം.എസ് സ്വാമിനാഥന്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പഞ്ചായത്ത് രാജ് നിയമപ്രകാരം സംസ്ഥാനത്ത് ആദ്യമായി ഒരു പൗരാവകാശ രേഖ പ്രസിദ്ധീകരിച്ചത് കാസര്‍കോഡ് ജില്ലാ പഞ്ചായത്താണ്. വികേന്ദ്രീകൃതാസൂത്രണം സുതാര്യവും സംശുദ്ധവും ജനകീയപങ്കാളിത്തത്തോടെയും നടപ്പാക്കിയിട്ടുണ്ട്.

എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ചികിത്സയും പുനരധിവാസവും സാധ്യമാക്കുന്നതിന് നൂതന പദ്ധതിയക്ക് രൂപം നല്‍കി. ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും നടപ്പാക്കിയ പുതിയ പദ്ധതികള്‍ എന്നിവയാണ്. കാസര്‍കോടിനെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X