മുഖ്യമന്ത്രിമാരുടെ സമ്മേളനം തിരുവനന്തപുരത്ത്
തിരുവനന്തപുരം: 11-ാം പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം തിരുവനന്തപുരത്ത് നടക്കും.
വെള്ളിയാഴ്ച തുടങ്ങുന്ന യോഗത്തില്‍ കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പങ്കെടുക്കുക. അസുഖം കാരണം തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധി യോഗത്തില്‍ പങ്കെടുക്കില്ല.
ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിംഗ് അലുവാലിയയും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍മാരും ആസൂത്രണ സെക്രട്ടറിമാരും യോഗത്തില്‍ സന്നിഹിതരായിരിക്കും.












Click it and Unblock the Notifications