സിപിഐ മന്ത്രിയുടെ പേരില്‍ ഗുരുതി വഴിപാട്
കൊടുങ്ങല്ലൂര്‍: സിപിഐ നിയമസഭാകക്ഷി നേതാവും റവന്യൂ മന്ത്രിയുമായ കെ.പി.രാജേന്ദ്രന്റെ പേരില്‍ കൊടുങ്ങല്ലൂര്‍ ശ്രീ കൂര്‍മ്പ ഭഗവതി ക്ഷേത്രത്തില്‍ 10,000 രൂപ അടച്ച് ഗുരുതി വഴിപാട് നടത്തി.
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ മുഖ്യവഴിപാടാണിത്. ചൊവ്വാഴ്ച വൈകീട്ടാണ് ഗുരുതി വഴിപാട് നടന്നത്. ക്ഷേത്രത്തിലെ അപ്പുക്കുട്ടന്‍ അടികളാണ് മന്ത്രിയുടെ പേരില്‍ വഴിപാടിനായി പണമടച്ചത്.
ഗുരുതി വഴിപാടില്‍ പങ്കെടുക്കാന്‍ മന്ത്രിയെത്തിയിരുന്നില്ല. എന്നാല്‍ ഭാര്യയും മക്കളുമെത്തിയിരുന്നു.
സിപിഐ നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ ജോസ് ബേബിയുടെ പേരില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഗുരുവായൂരില്‍ തുലാഭാരം നടത്തിയിരുന്നു.












Click it and Unblock the Notifications