Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജു നാരായണസ്വാമി കോട്ടയം ജില്ലാ കളക്ടര്‍

തിരുവനന്തപുരം: കോട്ടയം ജില്ലാ കളക്ടറായി രാജു നാരായണസ്വാമിയെ നിയമിച്ചു. കോട്ടയം ജില്ലാ കളക്ടറായ റാണി ജോര്‍ജിനെ സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.

മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ഐഎഎസ് ഉദ്യോഗസ്ഥ തലത്തിലുള്ള അഴിച്ചുപണിയെ കുറിച്ച് അറിയിച്ചത്.

പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ കെ.ജെ.മാത്യുവിനെയും ലിഡാ ജേക്കബിനെ ഹൗസിംഗ് സെക്രട്ടറിയായും നിയമിച്ചു. ജലവിഭവ ഡയറക്ടറായി നയന്‍ ചാറ്റര്‍ജിയും ഐടി മിഷന്‍ ഡയറക്ടറായി എം.ശിവശങ്കരനും നിയമിതരായി. എം.സുബ്ബയ്യയെ ആനിമല്‍ ഹസ്ബന്ററി സെക്രട്ടറിയായും ജ്യോതിലാലിനെ പൊതുവിതരണ സ്പെഷ്യല്‍ സെക്രട്ടറിയായും ഇ.അയ്യപ്പനെ പട്ടികജാതി വികസന ഡയറക്ടറായും ടി.ടി.ആന്റണിയെ സ്റേറ്റ് ഇന്‍ഷ്വറന്‍സ് ഡയറക്ടറായും തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+