ലാവ്ലിന്‍ കേസ് : നന്ദകുമാറിന്റെ ഹര്‍ജി തള്ളി
കൊച്ചി: ലാവ്ലിന്‍ കേസ് അന്വേഷണം വെകിക്കുന്നുവെന്നാരോപിച്ച് ക്രൈം വാരിക എഡിറ്റര്‍ നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് ഫയലുകള്‍ ഏറ്റെടുക്കണമെന്ന് സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ സി.പി.സുധാകര്‍ പ്രസാദ് കോടതിയെ അറിയിച്ചു.
സിബിഐ ഇതുവരെ ഫയലുകളൊന്നും ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് അവ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്- അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.സര്‍ക്കാറിന്റെ വിശദീകരണത്തെത്തുടര്‍ന്ന് കോടതി ഹര്‍ജി തള്ളുകയായിരുന്നു.












Click it and Unblock the Notifications