സ്വാശ്രയ നിയമം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കി
കൊച്ചി: പുതിയ സ്വാശ്രയ നിയമം സ്റേചെയ്യുകയും പ്രഫഷണല്‍ കോളേജ് പ്രവേശനത്തിന് നിലവിലുള്ള രീതി പിന്തുടരാന്‍ നിര്‍ദ്ദശിേക്കുകയും ചെയ്ത ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിന് അപ്പീല്‍ നല്‍കി. അപ്പീല്‍ വ്യാഴാഴ്ച പരിഗണിക്കും.
2004 ല്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന നിയമം ഇപ്പോള്‍ നിലവിലില്ലാത്തതിനാല്‍ അതിന്റെ പേരിലുള്ള സുപ്രീംകോടതി വിധി മുഖവിലയ്ക്കെടുക്കാനുള്ള ഹൈക്കോടതി തീരുമാനം നീതിയുക്തമല്ലെന്ന് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പറയുന്നു.
ഹൈക്കോടതി വിധി ഈ വര്‍ഷത്തെ കൗണ്‍സിലിംഗും പ്രവേശനവും ദുഷ്ക്കരമാകും. എല്‍ഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ പുതിയ നിയമം ഹൈക്കോടതി റദ്ദാക്കിയിട്ടില്ല. ഇപ്പോള്‍ നടന്ന് വരുന്ന കൗണ്‍സിലിംഗും ഹൈക്കോടതി സ്റേ ചെയ്തിട്ടില്ല. പുതിയ നിയമത്തിന്റെ ചുവട് പിടിച്ചാണ് കൗണ്‍സിലിംഗും പ്രവേശനവും നടക്കുന്നത്. അതിനാല്‍ പ്രവേശനം സംബന്ധിച്ച ആശയകുഴപ്പം നീക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട് - അപ്പീലില്‍ പറയുന്നു.












Click it and Unblock the Notifications