സ്വാശ്രയ നിയമം ഈ വര്‍ഷം തന്നെ നടപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പുതിയ സ്വാശ്രയ വിദ്യാഭ്യാസ നിയമം ഇക്കൊല്ലം തന്നെ നടപ്പാക്കാനും നിയമം സ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കടോതി വിധിക്കെതിരെ അപ്പീല്‍ നടപടികളുമായി മുന്നോട്ടുപോകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
നിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് പൂര്‍ണമായി നടപ്പാക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യങ്ങളെ സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
ന്യൂനപക്ഷകമ്മിഷന് ഫാക്സ് അയച്ചതില്‍ വീഴ്ച സംഭവിച്ചതിനെക്കുറിച്ച് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരോടും വിശദീകരണം ചോദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വി.എ,് പറഞ്ഞു.












Click it and Unblock the Notifications